ഡൽഹി വിമാനത്താവളത്തിൽ 1.5 കോടിയുടെ സ്വർണം പിടികൂടി
Sunday, March 19, 2023 9:20 PM IST
ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ 1.5 കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽനിന്നായി 28 സ്വർണക്കട്ടികളാണ് പിടികൂടിയത്.
ബാങ്കോക്കിൽനിന്നും സിംഗപ്പൂരിൽനിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.