തിരുനക്കര പകല്‍പ്പൂരം ചൊവ്വാഴ്ച
Tuesday, March 21, 2023 9:36 AM IST
കോട്ടയം: തിരുനക്കര പകല്‍പ്പൂരം ഇന്ന്. ചൊവ്വാഴ്ച വൈകുന്നേരം തന്ത്രി മുഖ്യന് താഴ്മണ്‍മഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനര് ഭദ്ര ദീപം കൊളുത്തും. കിഴക്കും പടിഞ്ഞാറും ചേരികളിലായി 11 വീതം ആനകള്‍ പൂരത്തിന് അണി നിരക്കും. പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും സ്പെഷല്‍ പഞ്ചാരിമേളം ഒരുക്കും.
പകല്‍പ്പൂരത്തോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.