പേട്ടയില്‍നിന്ന് കാണാതായ പോക്സോ കേസ് ഇരയെ കണ്ടെത്തി
Tuesday, March 21, 2023 3:33 PM IST
തിരുവനന്തപുരം: പേട്ടയില്‍നിന്ന് കാണാതായ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ കണിയാപുരത്തുനിന്ന് കണ്ടെത്തി. ഇന്ന് രാവിലെയാണ് പതിനഞ്ചുകാരിയെ വീട്ടില്‍നിന്ന് കാണാതായതായി അമ്മ പോലീസില്‍ പരാതി നല്‍കിയത്.
ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍നിന്ന് പോയതിന് പിന്നാലെ പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.