"എ​ന്തി​നാ​ണി​ത്ര ദേ​ഷ്യം'; ഡ​ല്‍​ഹി ബ​ജ​റ്റ് ത​ട​ഞ്ഞ​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി കേ​ജ​രി​വാ​ള്‍
"എ​ന്തി​നാ​ണി​ത്ര ദേ​ഷ്യം'; ഡ​ല്‍​ഹി ബ​ജ​റ്റ് ത​ട​ഞ്ഞ​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി കേ​ജ​രി​വാ​ള്‍
Tuesday, March 21, 2023 3:33 PM IST
ന്യൂ​ഡ​ല്‍​ഹി: ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി ഡ​ല്‍​ഹി​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ബ​ജ​റ്റ് കേ​ന്ദ്രം ത​ട​യു​ന്ന​തെ​ന്ന് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ജ​റ്റ് പാ​സാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ കൂ​പ്പു​കൈ​ക​ളോ​ടെ അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണ്. ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് നി​ങ്ങ​ള്‍​ക്കെ​ന്താ​ണി​ത്ര ദേ​ഷ്യ​മെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡ​ല്‍​ഹി ബ​ജ​റ്റ് ഇ​ന്ന് അ​വ​ത​രി​പ്പി​ക്കാ​ന്‍ കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി കേ​ജ​രി​വാ​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ബ​ജ​റ്റ് പാ​സാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​ന്ന് മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കേ​ജ​രി​വാ​ള്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.


എ​എ​പി സ​ര്‍​ക്കാ​ര്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തേ​ക്കാ​ള്‍ താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ തു​ക പ​ര​സ്യ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യാ​ണ് വി​വ​രം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രി​നെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍​നി​ന്ന് ത​ട​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി കൈ​ലാ​ഷ് ഗെ​ഹ്‌​ലോ​ട്ടും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<