ന്യൂഡൽഹി: ഭരണ- പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്‍റ് ഇന്നും തടസപ്പെട്ടു. ലോക്സഭയും രാജ്യസഭയും ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചിരിക്കുകയാണ്.

വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭരണപക്ഷം അറിയിച്ചു. എന്നാൽ അദാനി വിവാദത്തില്‍ ജെപിസി അന്വേഷണമില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.