കഥാകൃത്ത് എസ്.ജയേഷ് അന്തരിച്ചു
Wednesday, March 22, 2023 11:12 AM IST
ചെന്നൈ: കഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.
പനിയെത്തുടര്‍ന്ന് ചികിത്സയിലിരുന്ന ജയേഷിന് ആശുപത്രിയില്‍ വച്ച് തലചുറ്റിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സുഹൃത്തുക്കള്‍ പണം സമാഹരിച്ച് വരുന്നതിനിടെയാണ് മരണം.
സംസ്കാരം പാലക്കാട് തേന്‍കുറിശ്ശി വിളയന്നൂരില്‍ വ്യാഴാഴ്ച രാവിലെ 10ന് നടക്കും.
ക്ല, പരാജിതരുടെ രാത്രി, ഒരിടത്തൊരു ലൈന്മാന്, ചൊറ എന്നിവ പ്രധാന കൃതികളാണ്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാള്‍ മുരുകന് എന്നിവരുടെ രചനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതും ജയേഷ് ആണ്.