ലൈഫ് മിഷന് കോഴ: യു.വി. ജോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി
Wednesday, March 22, 2023 5:57 PM IST
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ യു.വി. ജോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ലൈഫ് മിഷന് മുന്‍ സിഇഒ ജോസിനെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
ഇന്ന് ആറ് മണിക്കൂറാണ് യു.വി. ജോസിനെ ചോദ്യം ചെയ്തത്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യു.വി. ജോസിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്.