പടക്കനിർമാണശാല സ്ഫോടനം; മരിച്ചവരുടെ എണ്ണം ഒൻപതായി, ഉടമ അറസ്റ്റിൽ
Wednesday, March 22, 2023 6:10 PM IST
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 15 പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. കാഞ്ചീപുരം ജനറൽ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചയോടെ കാഞ്ചീപുരം കുരുവിമലൈയിലായിരുന്നു സംഭവം. മരിച്ചവരിൽ ആറ് സ്ത്രീകളും പടക്കനിർമാണ യൂണിറ്റ് ഉടമകളിൽ ഒരാളായ സുദർശനും (31) ഉൾപ്പെടുന്നു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന.
അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിന് പടക്ക നിർമാണശാല ഉടമ നരേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തു.