പാലപ്പിള്ളിയിൽ ഒറ്റയാനും കാട്ടാനക്കൂട്ടവും; ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു
Thursday, March 23, 2023 11:48 AM IST
തൃശൂര്‍: പാലപ്പിള്ളിയില്‍ ഒറ്റയാനും കാട്ടാനക്കൂട്ടമിറങ്ങി. ഒറ്റയാനെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിയായ പ്രസാദിന് പരിക്കേറ്റു.
ഒറ്റയാനെ കണ്ട് ഭയന്നോടിയ പ്രസാദിന് വീണ് കാൽമുട്ടിനാണ് പരിക്കേറ്റത്. പ്രദേശവാസികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഒറ്റയാന് തോട്ടത്തിലേക്ക് കയറിപ്പോയി. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് 15ഓളം കാട്ടാനക്കൂട്ടത്തെ കണ്ടത്.
കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ അറിയിച്ചതിനുസരിച്ച് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളെ തിരികെ കാട്ടിലേക്ക് മടക്കിഅയക്കാന്‍ ശ്രമിക്കുന്നുണ്ട്.