കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.3 കോടിയുടെ സ്വർണം പിടികൂടി.

എയർപോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.