ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ; പ്രതീക്ഷയ്ക്കുവകയില്ലെന്നു മന്ത്രി
Sunday, March 26, 2023 10:14 PM IST
കൊച്ചി: നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ആരോഗ്യസ്ഥിതി വളരെ മോശം അവസ്ഥയിലാണ്. പ്രതീക്ഷയ്ക്കുവകയില്ലെന്നും മന്ത്രി പറഞ്ഞു.
അടിയന്തര മെഡിക്കൽ ബോർഡ് യോഗം അവസാനിച്ചു. ആശുപത്രിയിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവുമുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നത്. മാർച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥത കള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.