കാഞ്ചീപുരം പടക്കശാലയിലെ സ്ഫോടനം: മരണം 11 ആയി
Monday, March 27, 2023 12:40 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടു പേർ ഇന്നലെ മരിച്ചു. ചെങ്കൽപ്പെട്ട് ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
കുരുവിമലൈ ഗ്രാമത്തിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു സ്ത്രീകളും ഉടമയുടെ മകനും മരിച്ചിരുന്നു. 13 പേർ ഇപ്പോഴും ചികിത്സയിലാണ്.