കൊ​ച്ചി​യി​ല്‍ ഡോ​ക്ട​റെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷം ന​ഴ്‌​സി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; യു​വാ​വ് പി​ടി​യി​ല്‍
കൊ​ച്ചി​യി​ല്‍ ഡോ​ക്ട​റെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷം ന​ഴ്‌​സി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; യു​വാ​വ് പി​ടി​യി​ല്‍
Monday, March 27, 2023 9:34 AM IST
കൊ​ച്ചി: തൃ​പ്പൂ​ണി​ത്ത​റ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട ശേ​ഷം ന​ഴ്‌​സി​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ഇ​ല​ക്ട്രീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന ശ്രീ​ജി​ത്ത്(38) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​സ്എ​ന്‍ ജം​ഗ്ഷ​നി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 11 ഓ​ടെ​യാ​ണ് സം​ഭ​വം. ഡോ​ക്ട​റു​ടെ മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ ശേ​ഷം ന​ഴ്‌​സിം​ഗ് റൂ​മി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ ന​ഴ്‌​സി​നെ വ​ലി​ച്ചി​ഴ​ച്ച് മ​റ്റൊ​രു മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ കു​ത​റി ഓ​ടി​യ​തി​നാ​ല്‍ ന​ഴ്‌​സ് ര​ക്ഷ​പ്പെ​ട്ടു.​ഇ​തോ​ടെ പ്ര​തി​യും ആ​ശു​പ​ത്രി വി​ട്ടു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​യാ​ള്‍ ന​ഴ്‌​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.


സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ തോ​ക്കി​ന്‍റെ​യും വാ​ളി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച​ശേ​ഷം ഇ​തെ​ല്ലാം കാ​റി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍ ന​ഴ്‌​സി​നോ​ട് പ​റ​ഞ്ഞു.

ഇ​തോ​ടെ ന​ഴ്‌​സ് ഇ​ക്കാ​ര്യം ഭ​ര്‍​ത്താ​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<