ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
Monday, March 27, 2023 8:41 PM IST
ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു. ഇസ്രായേലിലെ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നീക്കം.
ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്.
സർക്കാർ ഉദ്യോഗസ്ഥരോടും ഈ സമരത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.