മിഷന് അരിക്കൊമ്പന്; മയക്കുവെടി വയ്ക്കാന്‍ എട്ട് സംഘങ്ങള്‍; മോക്ഡ്രില്‍ മാറ്റിവച്ചു
Tuesday, March 28, 2023 1:13 PM IST
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ബുധനാഴ്ച നടത്താനിരുന്ന മോക്ഡ്രില്‍ മാറ്റി. ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിത്.
കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് എട്ട് സംഘങ്ങള്‍ രൂപീകരിച്ചു. ദേവികുളത്ത് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കൊമ്പനെ പിടികൂടാനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴായിരുന്നു ദൗത്യം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 29 വരെ മയക്കുവെടി വയ്ക്കരുതെന്നാണ് നിര്‍ദേശം. ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.
കോടതി വിധി അനുകൂലമായാല്‍ വ്യാഴാഴ്ച രാവിലെതന്നെ ദൗത്യം തുടങ്ങും.