അപമര്യാദയായി പെരുമാറിയെന്ന് പരാതി; ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റി
Tuesday, March 28, 2023 10:36 PM IST
കൊച്ചി: അപമര്യാദയായി പെരുമാറിയെന്ന് അഭിഭാഷക പരാതിപ്പെട്ട ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റി. ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ. അനിൽകുമാറിനെയാണ് സ്ഥലം മാറ്റിയത്. പാലാ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
എന്നാൽ ഭരണപരമായ കാരണങ്ങളാലാണ് മാറ്റമെന്നാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നത്.