മൂലവിളാകത്ത് സ്ത്രീയെ മര്‍ദിച്ച സംഭവം; പ്രതി സഞ്ചരിച്ച സ്കൂട്ടര്‍ കണ്ടെത്താന്‍ ട്രയല്‍ റണ്‍ നടത്തും
Wednesday, March 29, 2023 1:10 PM IST
തിരുവനന്തപുരം: മുലവിളാകത്ത് സ്ത്രീയെ മര്‍ദിച്ച സംഭവത്തിലെ പ്രതിയെ കണ്ടെത്താന്‍ ട്രയല്‍ റണ്‍ നടത്താനൊരുങ്ങി പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമി സഞ്ചിച്ച വാഹനം ഏത് കമ്പനിയുടേതാണെന്നും തിരിച്ചറിയാനായിട്ടില്ല.
ഇതില്‍ വ്യക്തത വരുത്താനാണ് രാത്രിയില്‍ വിവിധ സ്കൂട്ടറുകള് കൊണ്ടുവന്ന് ട്രയല്‍ റണ്‍ നടത്തുക. സ്കൂട്ടര്‍ കമ്പനികളുടെ ഉദ്യോഗസ്ഥരും വാഹനം തിരിച്ചറിയാന്‍ പോലീസിനെ സഹായിക്കും.
ഈ മാസം 13ന് രാത്രിയിലാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് 16 ദിവസം പിന്നിട്ടിട്ടും പ്രതിയിലേക്കെത്തുന്ന ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല.