ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി: എ. രാജ സുപ്രീം കോടതിയില്‍
Wednesday, March 29, 2023 1:09 PM IST
ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരേ എ. രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും തന്റെ പൂര്‍വികര്‍ 1950ന് മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നുമാണ് രാജയുടെ വാദം. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും സംവരണത്തിന് എല്ലാ ആനുകൂല്യങ്ങളും ഉള്ള വ്യക്തിയാണ് താനെന്നും രാജ അപ്പീലില്‍ പറയുന്നു.
അഭിഭാഷകന് ജി.പ്രകാശാണ് രാജയ്ക്കായി ഹര്‍ജി ഫയല്‍ ചെയ്തത്.