"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
Wednesday, March 29, 2023 1:20 PM IST
തിരുവനന്തപുരം: സിപിഎമ്മിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. അസുരകാലത്തിന്റെ പ്രതീകമായി കേരളത്തില്‍ എല്ലാവരും പൂതന പരാമര്‍ശം നടത്താറുണ്ടെന്ന് സുരേന്ദ്രന് പ്രതികരിച്ചു.
താന്‍ എതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിമര്‍ശിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
'കേരളത്തിലെ മാര്‍ക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു.....കാശടിച്ചു മാറ്റി....തടിച്ചു കൊഴുത്തു പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ' എന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന.
സംഭവത്തില്‍ സുരേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ആദ്യം പരാതി നല്‍കിയത് യുത്ത് കോണ്‍ഗ്രസ് ആണെങ്കിലും കേസ് എടുത്തത് സിപിഎം നേതാവ് സി.എസ്.സുജാതയുടെ പരാതിയിലാണ്.