അമൃത്പാൽ സിംഗ് കീഴടങ്ങിയേക്കും; പഞ്ചാബിൽ അതീവ ജാഗ്രത
വെബ് ഡെസ്ക്
Wednesday, March 29, 2023 8:21 PM IST
അമൃത്സർ: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയേക്കുമെന്ന് സൂചന. ഉപാധികളോടെ പഞ്ചാബ് പോലീസിന് മുന്നിൽ കീഴടങ്ങുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് മുമ്പിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബിൽ ഉടനീളം അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.