വായയിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; മൂന്നുപേർ പിടിയിൽ
Wednesday, March 29, 2023 4:41 PM IST
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 950 ഗ്രാം സ്വർണം പിടികൂടി.
ഒരു സ്ത്രീയുൾപ്പെടെ മൂന്നു പേരിൽ നിന്നാണ് എയർ കസ്റ്റംസ് വിഭാഗം സ്വർണം പിടികൂടിയത്.
വായയിലും ജ്യൂസ് ബോട്ടിലിനുള്ളിലും ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്തിയതെന്ന് അധികൃതർ പറഞ്ഞു.