ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം: യു​വ​തി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ സ​ഹാ​യം
ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം: യു​വ​തി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ സ​ഹാ​യം
Wednesday, March 29, 2023 8:22 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ്ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി ദു​രി​ത​മ​നു​ഭ​വി​ച്ച കെ.​കെ. ഹ​ര്‍​ഷി​ന​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ന​ട​ത്തി​യ ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം ഏ​ത​വ​സ​ര​ത്തി​ലാ​ണ് വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

പ​ന്തീ​രാ​ങ്കാ​വ് മ​ല​യി​ൽ​ക്കു​ള​ങ്ങ​ര അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യ ഹ​ർ​ഷി​ന​ക്ക് 2017 ന​വം​ബ​ർ 30നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​സ​വ ശ​സ്ത​ക്രി​യ ന​ട​ത്തി​യ​ത്. ഇ​തി​നു ശേ​ഷം അ​വ​ശ​ത​യും വേ​ദ​ന​യും ഉ​ണ്ടാ​യി​രു​ന്നു. പ​ല ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി. മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് സി​ടി സ്കാ​ൻ പ​രി​ശോ​ധ​ന​യി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ​ത്.


തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 14ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. 17ന് ​ക​ത്രി​ക പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.
Related News
<