അമേരിക്കയിൽ എഥനോളുമായി വന്ന ട്രെയിൻ പാളം തെറ്റി
Friday, March 31, 2023 11:24 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എഥനോളുമായി വന്ന ട്രെയിൻ പാളം തെറ്റി കോച്ചുകൾക്ക് തീപിടിച്ചു. മിനിസോട്ടയിലാണ് സംഭവം. അപകടസാധ്യത മുന്നിൽകണ്ട് പ്രദേശവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു.
ബിഎൻഎസ്എഫ് റെയിൽവേ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 22 കോച്ചുകളാണ് പാളം തെറ്റിയത്. അപകടം നടന്ന് 14 മണിക്കൂർ കഴിഞ്ഞിട്ടും തീ ആളിപ്പടരുന്നത് തുടരുകയാണെന്ന് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു.
അപകടത്തിൽ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അപകടമുണ്ടായതിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾ ഒഴിപ്പിച്ചതായും കാൻഡിയോഹി കൗണ്ടി ഷെരീഫ് അറിയിച്ചു.