ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അവാർഡുകൾ വാങ്ങുന്നതിൽ നിയന്ത്രണം; ഉത്തരവിറക്കി
Friday, March 31, 2023 3:45 PM IST
തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ അവാര്‍ഡുകള്‍ വാങ്ങുന്നതിലെ ചട്ടം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷകൾ നൽകി അവാര്‍ഡുകള്‍ വാങ്ങുന്നുവെന്നും ഇത് ഗുരുതര ചട്ടലംഘനമാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി. ചട്ടം കര്‍ശനമാക്കി ഉത്തരവിറക്കിയിട്ടുണ്ട്.