ആരെയൊക്കെ കണ്ടാലും ബിജെപിയുടെ ഹിന്ദുത്വ പുള്ളിമായില്ല: കാനം രാജേന്ദ്രൻ
Sunday, April 23, 2023 9:55 PM IST
തിരുവനന്തപുരം: ആരെയൊക്കെ കണ്ടാലും ബിജെപി പുള്ളിമാറില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭാധ്യക്ഷന്മാര്ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവകാശമുണ്ട്. അതിനെയൊന്നും നമ്മൾ ചോദ്യം ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്നു പറഞ്ഞതുപോലെ ബിജെപി രാഷ്ട്രീയം ആരെയൊക്കെ കണ്ടാലും ഹിന്ദുത്വ രാഷ്ട്രീയമായി തുടരും. ഇക്കാര്യം സഭാധ്യക്ഷന്മാര്ക്കും നാട്ടുകാര്‍ക്കും അറിയാമെന്ന് കാനം പറഞ്ഞു.