മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം; എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും
സ്വന്തം ലേഖകൻ
Tuesday, April 25, 2023 4:18 PM IST
തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുളള ഭാഗങ്ങള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. എസ്‌സി ഇആര്‍ടി ഇതിനായി സപ്ലിമെന്‍ററിയായി പാഠപുസ്തകം പുറത്തിറക്കും.
എൻസിഇആർടി പാഠപുസ്തകത്തിൽനിന്നു പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഒഴിവാക്കിയിരുന്നു. ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞർ എൻസിഇആർടിക്ക് കത്തെഴുതിയിരുന്നു.
ഐഐടി, ഐസർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്തജ്ഞരാണ് കത്തെഴുതിയത്. പരിണാമ സിദ്ധാന്തത്തിന് പുറമേ ഭൂമിയിലെ ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മോളികുലാർ ഫൈലോജെനി ഉൾപ്പെടെയുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.