ന​ട​ൻ മാ​മു​ക്കോ​യ അ​ന്ത​രി​ച്ചു
ന​ട​ൻ മാ​മു​ക്കോ​യ അ​ന്ത​രി​ച്ചു
Wednesday, April 26, 2023 1:27 PM IST
കോ​ഴി​ക്കോ​ട്: ന​ട​ൻ മാ​മു​ക്കോ‌​യ(76) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് 1.05 ഓടെയായിരുന്നു അ​ന്ത്യം.

ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വ് പൂ​ങ്ങോ​ട് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് നില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്.

മ​ല​യാ​ള ​ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ ഹാ​സ്യ​ന​ട​നാ​യ മു​ഹ​മ്മ​ദ് എ​ന്ന മാ​മു​ക്കോ​യ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​യാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നാ​ട​ക​രം​ഗ​ത്തു നി​ന്നു​മാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്.

1946-ൽ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ണ്ടി​യി​ൽ മ​മ്മ​ദി​ന്‍റെ​യും ഇ​മ്പ​ച്ചി ആ​യി​ഷ​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച മാ​മു​ക്കോ‌‌​യ​യു‌​ടെ​ കോ​ഴി​ക്കോ​ട​ൻ ‍സം​ഭാ​ഷ​ണ​ ശൈ​ലി വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 1979-ൽ ​നി​ല​മ്പൂ​ർ ബാ​ല​ൻ സം​വി​ധാ​നം ചെ​യ്ത അ​ന്യ​രു​ടെ ഭൂ​മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​മു​ക്കോ‌​യ മ​ല​യാ​ള​ സി​നി​മ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്.


പി​ന്നീ​ട് ചെ​റു​തും വ​ലു​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ങ്ങ​ളി​ൽ മാ​മു​ക്കോ​യ എ​പ്പോ​ഴും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.

നാ​ടോ​ടി​ക്കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ ഗ​ഫൂ​ർ​ക്കാ, പെ​രു​മ​ഴ​ക്കാ​ല​ത്തി​ലെ അ​ബ്ദു, കീ​ലേ​രി അ​ച്ചു, സ​ന്ദേ​ശം എ​ന്ന ചി​ത്ര​ത്തി​ലെ കെ.ജി. പൊ​തു​വാ​ൾ, ച​ന്ദ്ര​ലേ​ഖ​യി​ലെ പ​ലി​ശ​ക്കാ​ര​ൻ, ക​ളി​ക്ക​ള​ത്തി​ലെ പോ​ലീ​സു​കാ​ര​ൻ, ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള​യി​ൽ ജ​മാ​ൽ, ഒ​പ്പ​ത്തി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്ന​വ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<