ബാർ കോഴ അന്വേഷണത്തില്‍ "ട്വിസ്റ്റ്', പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു: ബിജു രമേശ്
സ്വന്തം ലേഖകൻ
Monday, May 1, 2023 9:57 PM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സുപ്രീം കോടതിയില്‍ സിബിഐ നിലപാടറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരന്‍ ബിജു രമേശ്.
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ആരെയും ബലിയാടാക്കാന്‍ താല്‍പര്യമില്ല. ശക്തരായ ഉദ്യോഗസ്ഥര്‍ ഒതുക്കപ്പെട്ടു. കേസ് അന്വേഷണം "ട്വിസ്റ്റ്' ചെയ്തുവെന്നും ബിജു രമേശ് ആരോപിച്ചു.
സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്നാണ് സിബിഐ രാവിലെ നിലപാട് അറിയിച്ചത്. പി.എൽ.ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.