അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Thursday, May 4, 2023 5:15 PM IST
അ​റ്റ്ലാ​ന്‍റ: അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​റ്റ്ലാ​ന്‍റ​യി​ൽ ഒ​രു മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്ര​മ​മു​റി​യി​ൽ ക​യ​റി​യാ​ണ് തോ​ക്കു​ധാ​രി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 11-ാം നി​ല​യി​ലു​ള്ള മു​റി​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ൾ​ക്കു നേ​രെ ഇ​യാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വ​യ്പി​നു​ശേ​ഷം ഒ​രു വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു പി​ടി​കൂ​ടി. 24കാ​ര​നാ​യ ഡി​യോ​ണ്‍ പാ​റ്റേ​ഴ്സ​ണ്‍ ആ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളെ കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


39 വ​യ​സു​ള്ള സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 25, 39, 56, 71 വ​യ​സു​ള്ള സ്ത്രീ​ക​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<