റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Friday, May 5, 2023 10:27 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

എ​ട്ട്, 15 തീ​യ​തി​ക​ളി​ലെ എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ(06448), 07, 10, 12, 14, 17, 19, 21, 24, 26, 28, 29, 31 തീ​യ​തി​ക​ളി​ലെ കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു(06442) ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ഇ​തി​നു പു​റ​മെ ഏ​ഴ് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

നി​ല​ന്പൂ​ർ-​കോ​ട്ട​യം(16325): എ​ട്ട്, 15 തീ​യ​തി​ക​ളി​ൽ അ​ങ്ക​മാ​ലി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം(16306): എ​ട്ട്, 15 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ(16342): എ​ട്ട്, 15 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം(16341): ഒ​ൻ​പ​ത്, 16 പു​ല​ർ​ച്ചെ 5.20 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ(16327): എ​ട്ട്, 15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യ​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം(16304): 15ന് ​തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു(06441): ശ​നി​യാ​ഴ്ച മു​ത​ൽ 30 വ​രെ കാ​യം​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.


ആ​ല​പ്പു​ഴ വ​ഴി പോ​കേ​ണ്ട ചെ​ന്നൈ എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​ർ(16127) എ​ട്ടി​ന് കോ​ട്ട​യം വ​ഴി തി​രി​ഞ്ഞു പോ​കും. ചെ​ന്നൈ എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​ർ(16127) 26, 28, 29, 30, 31 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ടും.

തി​രു​വ​ന​ന്ത​പു​രം-​വെ​രാ​വ​ൽ(16334) എ​ട്ട്, 15 തീ​യ​തി​ക​ളി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ 55 മി​നി​റ്റ് വൈ​കി രാ​ത്രി 7.40 ന് ​മാ​ത്ര​മേ സ​ർ​വീ​സ് ആ​രം​ഭി​ക്കൂ. എ​ട്ട്, 15 തീ​യ​തി​ക​ളി​ലെ കൊ​ച്ചു​വേ​ളി-​മൈ​സൂ​ർ(16316) രാ​ത്രി എ​ട്ടി​നും തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ർ(22641) രാ​ത്രി 10.15 നും ​എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ൽ(16188) രാ​ത്രി 11.50 നും ​മാ​ത്ര​മേ സ​ർ​വീ​സ് ആ​രം​ഭി​ക്കൂ.

കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പൂ​ർ(12258)​എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നും 15 ന് ​രാ​ത്രി 8.10 നും ​സ​ർ​വീ​സ് ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ(12696) എ​ട്ടി​ന് വൈ​കു​ന്നേ​രം 5.15 നും 15 ​ന് വൈ​കു​ന്നേ​രം 6.45 നും ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<