യു​വ​തി​യെ കു​ത്തി സ്വ​യം ക​ഴു​ത്ത​റു​ത്ത യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി
യു​വ​തി​യെ കു​ത്തി സ്വ​യം ക​ഴു​ത്ത​റു​ത്ത യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി
Monday, May 8, 2023 6:56 PM IST
കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സി​ല്‍ യു​വ​തി​യെ കു​ത്തി​യ​ശേ​ഷം സ്വ​യം ക​ഴു​ത്ത​റു​ത്ത ബ​ത്തേ​രി മു​ത്ത​ങ്ങ മൂ​ലം​കാ​വി​ലെ സ​നി​ലി​ന്‍റെ (25) ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സ​നി​ലി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് ഇ​എ​ന്‍​ടി വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

നെ​ഞ്ചി​ന് കു​ത്തേ​റ്റ യു​വ​തി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​ർ നേ​ര​ത്തെ ത​ന്നെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​രു​ന്നു.


ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി അ​ങ്ക​മാ​ലി​യി​ല്‍​നി​ന്ന് ബ​ത്തേ​രി​യി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കി​ടെ​യാ​യി​രു​ന്നു യു​വ​തി​യെ സ​നി​ല്‍ കു​ത്തി​യ​തും സ്വ​യം ക​ഴു​ത്ത​റു​ത്ത​തും. സ​നി​ലി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<