കിംഗ് ഖാനെ സന്ദർശിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ
Wednesday, May 17, 2023 12:56 PM IST
മുംബൈ: സൂപ്പർതാരം ഷാരൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി.
താരത്തിന്റെ മുംബൈയിലെ ആഡംബരവസതിയായ "മന്നത്തി'ൽ വച്ചായിരുന്നു കൂടിക്കാഴ്ച. സന്ദർശനത്തിനിടെ അമേരിക്കൻ ഫുട്ബോൾ(റഗ്ബി) ഹെൽമെറ്റ് ഗാർസെറ്റി ഖാന് സമ്മാനമായി നൽകി.
ബോളിവുഡ്, ഹോളിവുഡ് സാംസ്കാരിക സമന്വയത്തെപ്പറ്റി താരവുമായി ചർച്ച നടത്തിയെന്നും ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രതാരങ്ങളിലൊരാളെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗാർസെറ്റി പിന്നീട് ട്വീറ്റ് ചെയ്തു. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് സമയമായെന്നും തമാശരൂപേണ ട്വീറ്റിൽ ഗാർസെറ്റി കൂട്ടിച്ചേർത്തിരുന്നു.