ടിക് ടോക്ക് നിരോധിച്ച് യുഎസ് സംസ്ഥാനമായ മൊണ്ടാന
Friday, May 19, 2023 5:04 AM IST
ന്യൂയോർക്ക്: ചൈനീസ് സമൂഹമാധ്യമ ആപ്പ് ടിക് ടോക്ക് നിരോധിച്ച് യുഎസ് സംസ്ഥാനമായ മൊണ്ടാന. ടിക് ടോക്ക് നിരോധിക്കുന്ന ബില്ലിൽ മൊണ്ടാന ഗവർണർ ഗ്രെഗ് ജിയാൻഫോർട്ട് ബുധനാഴ്ച ഒപ്പുവച്ചു.
ടിക് ടോക്ക് നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി മൊണ്ടാന ഇതോടെ മാറി. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഹോസ്റ്റ് ചെയ്യുന്ന ആപ്പ് സ്റ്റോറുകൾ ഉൾപ്പെടെ, നിയമലംഘകർക്ക് പ്രതിദിനം $10,000 പിഴ ചുമത്താനും നിയമം പ്രതിപാദിക്കുന്നു.
ഏതാനും ഫെഡറൽ നിയമനിർമാതാക്കൾ ടിക്ടോക്കിന്റെ ദേശീയ നിരോധനത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ടിക്ടോക്കിനെ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടി. എന്നാലിത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.