കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ സ​ഞ്ച​രി​ച്ചാ​ല്‍ ക​ണ്ട​ക്ട​റി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കും
കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ സ​ഞ്ച​രി​ച്ചാ​ല്‍ ക​ണ്ട​ക്ട​റി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കും
Friday, May 19, 2023 9:30 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​നി മു​ത​ല്‍ യാ​ത്ര​ക്കാ​ര​ന്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ സ​ഞ്ച​രി​ച്ചാ​ല്‍ ക​ണ്ട​ക്ട​റി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​ര​ത്തി​ല്‍ 5000 രൂ​പ വ​രെ ക​ണ്ട​ക്ട​ര്‍ പി​ഴ​യാ​യി അ​ട​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

കു​റ്റം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ​യും നി​യ​മ​ന​ട​പ​ടി​യും നേ​രി​ടേ​ണ്ടി വ​രും. യാ​ത്ര​ക്കാ​ര​ന്‍ ടി​ക്ക​റ്റെ​ടു​ക്കാ​ത്ത​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ നേ​ര​ത്തെ ക​ണ്ട​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​നാ​യി​രു​ന്നു ശി​ക്ഷ.


സ്റ്റോ​പ്പി​ല്‍ കൈ ​കാ​ണി​ച്ചി​ട്ട് ബ​സ് നി​ര്‍​ത്താ​തി​രി​ക്കു​ക, സ്റ്റോ​പ്പി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​തി​രി​ക്കു​ക, യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ തെ​ളി​ഞ്ഞാ​ലും ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<