വിദ്യാർഥിനിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം; പ്രതി ഓടി രക്ഷപ്പെട്ടു
Tuesday, May 23, 2023 5:39 PM IST
കാസർഗോഡ്: ട്രെയിനിനുള്ളിൽ വച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ ഓടി രക്ഷപ്പെട്ടു. ചെന്നൈ - മംഗളൂരു എക്സ്പ്രസ് ട്രെയിനിനുള്ളിൽ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
മെഡിക്കൽ വിദ്യാർഥിനിയായ യുവതിക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. തലശേരിയിൽ നിന്ന് ട്രെയിനിനുള്ളിൽ കയറിയ ഇയാൾ, യുവതി ബഹളം വച്ചതോടെ കാസർഗോഡ് സ്റ്റേഷനിൽ വച്ച് ഓടി രക്ഷപ്പെട്ടു. പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.