ല​ക്നോ എ​ലി​മി​നേ​റ്റ​ഡ്; മും​ബൈയ്ക്ക് ഇനി രണ്ടാം അങ്കം
ല​ക്നോ എ​ലി​മി​നേ​റ്റ​ഡ്; മും​ബൈയ്ക്ക് ഇനി രണ്ടാം അങ്കം
Wednesday, May 24, 2023 11:29 PM IST
ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2023 സീ​സ​ണ്‍ എ​ലി​മി​നേ​റ്റ​റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം. ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നെ 81 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് മും​ബൈ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​നു​ള്ള ടി​ക്ക​റ്റ് എ​ടു​ത്ത​ത്. സ്കോ​ർ മും​ബൈ: 182-8 (20), ല​ക്നോ 101-10 (16.3).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ​ക്ക് ആ​ദ്യ വി​ക്ക​റ്റ് സ്കോ​ർ 30ൽ ​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ ന​ഷ്ട​പ്പെ​ട്ടു. 10 പ​ന്തി​ൽ 11 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ ന​വീ​ൻ ഉ​ൾ ഹ​ഖ് പു​റ​ത്താ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നും (12 പ​ന്തി​ൽ 15) പ​വ​ലി​യ​ൻ​പൂ​കി. അ​തോ​ടെ മും​ബൈ 4.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 38.

മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ കാ​മ​റൂ​ണ്‍ ഗ്രീ​നും (23 പ​ന്തി​ൽ 41), നാ​ലാം ന​ന്പ​ർ ബാ​റ്റ​റാ​യ സൂ​ര്യ​കു​മാ​ർ യാ​ദ​വും (20 പ​ന്തി​ൽ 33) ചേ​ർ​ന്ന് മും​ബൈ സ്കോ​ർ 100 ക​ട​ത്തി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 38 പ​ന്തി​ൽ 66 റ​ണ്‍​സ് നേ​ടി.

22 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി​യ തി​ല​ക് വ​ർ​മ​യും 12 പ​ന്തി​ൽ 23 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ നേ​ഹ​ൽ വ​ധീ​ര​യു​മാ​ണ് മും​ബൈ ഇ​ന്നിം​ഗ്സി​ൽ പി​ന്നീ​ട് ചെ​റു​ത്തു​നി​ന്ന​ത്. രോ​ഹി​ത്, ഗ്രീ​ൻ, സൂ​ര്യ​കു​മാ​ർ, തി​ല​ക് വ​ർ​മ എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ ന​വീ​ൻ ഉ​ൾ ഹ​ഖാ​ണ് ല​ക്നോ​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​ത്.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ക്നോ വി​ക്ക​റ്റു​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സി​നു മാ​ത്ര​മാ​ണ് ല​ക്നോ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. സ്റ്റോ​യി​ൻ​സ് 27 പ​ന്തി​ൽ ഒ​രു സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 40 റ​ണ്‍​സെ​ടു​ത്തു.

കൈ​ൽ മേ​യേ​ഴ്സ​ണ്‍ 18 റ​ണ്‍​സും ദീ​പ​ക് ഹൂ​ഡ 15 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ്, ദീ​പ​ക് ഹൂ​ഡ, കൃ​ഷ്ണ​പ്പ ഗൗ​തം എ​ന്നി​വ​ർ റ​ണ്‍​ഒൗ​ട്ട് ആ​യ​തും ല​ക്നോ​വി​ന് തി​രി​ച്ച​ടി​യാ​യി.

3.3 ഓ​വ​റി​ൽ അ​ഞ്ച് റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മും​ബൈ​യു​ടെ ആ​കാ​ശ് മ​ധ്‌വാ​ളാ​ണ് ല​ക്നോ​വി​നെ എ​റി​ഞ്ഞി​ട്ട​ത്.

ജ​യ​ത്തോ​ടെ മും​ബൈ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ നേ​രി​ടും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<