വന്യജീവി ആക്രമണം: ശസ്ത്രീയ പഠനം നടത്തണമെന്ന് കെ.സി. വേണുഗോപാൽ
Thursday, May 25, 2023 3:08 AM IST
ന്യൂഡൽഹി: കേരളത്തിൽ ജനവാസമേഖലകളിൽ വന്യജീവികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇക്കാര്യമാവശ്യപ്പെട്ട് എംപി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി.
വന്യജീവികളുടെ ആക്രമണത്തിൽപ്പെട്ട ദുരിതബാധിതരായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള 8000 ത്തോളം അപേക്ഷകൾ ഇപ്പോഴും തീർപ്പാക്കാതെ കിടക്കുന്നുവെന്നും കെ.സി. വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.