വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
Thursday, May 25, 2023 4:11 AM IST
തൃക്കരിപ്പൂര്‍: പോക്സോ കേസില്‍ പ്രതിയായതിനു ശേഷം വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. തിരുവനന്തപുരം പ്ലാഞ്ചേരിക്കോണം സ്വദേശി എസ്. ശരണിനെ(28)യാണ് ചന്തേര പോലീസ് മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. യുവാവ് മുംബൈ വഴി നാട്ടിലേക്ക് വരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
2018 ല്‍ ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ 14 കാരിയുടെ പിതാവിന്റെ പരാതിയിലാണ് ശരണിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നത്. പ്രദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി.
കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.