യാ​ത്ര​ക്കാ​ർ അ​ധി​കം; ആ​ല​പ്പു​ഴ​യി​ൽ ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
യാ​ത്ര​ക്കാ​ർ അ​ധി​കം; ആ​ല​പ്പു​ഴ​യി​ൽ ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Thursday, May 25, 2023 4:18 PM IST
ആ​ല​പ്പു​ഴ: അ​മി​ത​മാ​യി ആ​ളെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തി​യ ബോ​ട്ട് ആ​ല​പ്പു​ഴ ജെ​ട്ടി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

എ​ബ​നേ​സ​ർ എ​ന്ന ബോ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 30 പേ​രെ ക​യ​റ്റാ​വു​ന്ന ബോ​ട്ടി​ൽ 68 പേ​രെ ക​യ​റ്റി​യാ​യി​രു​ന്നു സ​ർ​വീ​സ്.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ബോ​ട്ട് ക​ര​യ്ക്ക​ടു​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


ബോ​ട്ട് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ യാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നാ​ണ് തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<