വ​ട​ശേ​രി​ക്ക​ര​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; ആ​ടി​നെ പി​ടി​ച്ചു
വ​ട​ശേ​രി​ക്ക​ര​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി; ആ​ടി​നെ പി​ടി​ച്ചു
Thursday, May 25, 2023 4:32 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ണ്ണി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ആ​ടി​നെ കൊ​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ട​ശേ​രി​ക്ക​ര ചെ​മ്പ​ര​ത്തി​ൻ​മൂ​ട് ഭാ​ഗ​ത്തി​റ​ങ്ങി​യ ക​ടു​വ വ​ലി​യ​മ​ണ്ണി​ൽ പി.​ടി. സ​ദാ​ന​ന്ദ​ന്‍റെ ആ​ടി​നെ പി​ടി​ച്ചി​രു​ന്നു. ക​ടു​വ ഭ​ക്ഷി​ച്ച ആ​ട്ടി​ൻ​കു​ട്ടി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​ദാ​ന​ന്ദ​ന്‍റെ വീ​ടി​ന് 200 മീ​റ്റ​ർ അ​ക​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു.


പ്ര​ദേ​ശ​ത്തെ മ​റ്റ് ചി​ല​രും ക​ടു​വ​യെ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<