ഫൈനലില്‍ ചെ​ന്നൈ​യു​ടെ എ​തി​രാ​ളി​ ആര്? ഗു​ജ​റാ​ത്ത്-​മും​ബൈ പോ​രാ​ട്ടം ഇന്ന്
ഫൈനലില്‍ ചെ​ന്നൈ​യു​ടെ എ​തി​രാ​ളി​ ആര്? ഗു​ജ​റാ​ത്ത്-​മും​ബൈ പോ​രാ​ട്ടം ഇന്ന്
Friday, May 26, 2023 9:27 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്‍ ഫൈ​ന​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ എ​തി​രാ​ളി ആ​രെ​ന്ന് വെ​ള്ളി​യാ​ഴ്ച അ​റി​യാം. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വൈ​കി​ട്ട് ഏ​ഴ​ര​യ്ക്ക്‌​ ന​ട​ക്കു​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ ഹാ​ര്‍​ദിക് പാ​ണ്ഡ്യ ന​യി​ക്കു​ന്ന ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് രോ​ഹി​ത് ശ​ര്‍​മ​യു​ടെ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ നേ​രി​ടും.

ലീ​ഗ് ഘ​ട്ട​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഗു​ജ​റാ​ത്ത് ആ​ദ്യ ക്വാ​ളി​ഫ​യ​റി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നോ​ട് തോ​റ്റി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​ണ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ്.

എ​ലി​മി​നേ​റ്റ​റി​ല്‍ ല​ക്‌​നോ​ സൂ​പ്പ​ര്‍ ജ​യ്ന്‍റ്സിനെ ത​ക​ര്‍​ത്താ​ണ് മും​ബൈ ക്വാ​ളി​ഫ​യ​റി​ല്‍ എ​ത്തി​യ​ത്. രോ​ഹി​ത് ശ​ര്‍​മ, ഇ​ഷാ​ന്‍ കി​ഷ​ന്‍, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ എന്നിവ​ര​ട​ങ്ങു​ന്ന ബാ​റ്റിം​ഗ് നി​ര​യാ​ണ് മും​ബൈ​യു​ടെ ക​രു​ത്ത്.

ക​ഴി​ഞ്ഞ മ​ത്‌​സ​ര​ത്തി​ല്‍ ബൗ​ളിം​ഗ് നി​ര​യും തി​ള​ങ്ങി. ആ​കാ​ശ് മ​ധ്‌​വാ​ളി​ന്‍റെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്.

മ​റു​വ​ശ​ത്ത് ഉ​ഗ്ര​ന്‍ ഫോ​മി​ലു​ള്ള ശു​ഭ്മാ​ന്‍ ഗി​ല്ലിന്‍റെ ബാ​റ്റിം​ഗ് ആ​ണ് ഗു​ജ​റാ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. വൃ​ദ്ധി​മാ​ന്‍ സാ​ഹ​യും വി​ജ​യ് ശ​ങ്ക​റും ഡേ​വി​ഡ് മി​ല്ല​റും ഹാ​ര്‍​ദി​ക്കും അ​വ​രു​ടെ ബാ​റ്റിം​ഗ് നി​ര​യി​ലെ ശ​ക്തി സൂ​ചി​പ്പി​ക്കു​ന്നു.

റാ​ഷി​ദ് ഖാ​നും മു​ഹ​മ്മ​ദ് ഷ​മി​യും ന​യി​ക്കു​ന്ന ഗു​ജ​റാ​ത്ത് ബൗ​ളിം​ഗ് നി​ര മും​ബൈ​യ്ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​മെ​ന്നു​റ​പ്പാ​ണ്. ബാ​റ്റ​ര്‍​മാ​രെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ലാ​യി​രി​ക്കും ര​ണ്ടാം ക്വാ​ളി​ഫ​യ​ര്‍ മ​ത്സ​രം. സീ​സ​ണി​ല്‍ ഇ​തി​ന് മു​മ്പ് ഇ​തേ വേ​ദി​യി​ല്‍ ഇരുടീമും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യം ഗു​ജ​റാ​ത്തി​നാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<