പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 25 പ​വ​നും 7,000 രൂ​പ​യും ക​വ​ർ​ന്നു
പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 25 പ​വ​നും 7,000 രൂ​പ​യും ക​വ​ർ​ന്നു
Friday, May 26, 2023 10:41 PM IST
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി മ​രു​തൂ​രി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 25 പ​വ​ൻ സ്വ​ർ​ണ​വും 7,000 രൂ​പ​യും മോ​ഷ്‌​ടി​ച്ചു. പു​ലാ​ശേ​രി​ക്ക​ര​യി​ലു​ള്ള ഓ​ട്ടൂ​ര്‍ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​കാ​ര്‍ തൃ​ശൂ​രി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.


വീ​ടി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ​ണ​ത്തി​ന് ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി​യി​ട്ടു​ണ്ട്.

ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്നും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<