പോ​ക്സോ കേ​സ് പ്ര​തി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; സി​ഐ​യെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ
പോ​ക്സോ കേ​സ് പ്ര​തി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; സി​ഐ​യെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ
Friday, May 26, 2023 9:08 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സി​ലെ പ്ര​തി​യെ സ്വ​വ​ർ​ഗ ലൈം​ഗി​ക​ത​യ്ക്ക് ഉ​പ​യോ​ഗി​ച്ച സി​ഐ​യ്ക്ക് സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു വി​ടാ​ൻ കാ​ര​ണം കാ​ണി​യ്ക്ക​ൽ നോ​ട്ടീ​സ്. അ​യി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ൻ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റാ​യ ജ​യ സ​ന​ലി​നെ​യാ​ണ് സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു വി​ടാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

നേ​ര​ത്തെ ജ​യ സ​ന​ലി​ന് സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു വി​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ഡി​ജി​പി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​രി​ച്ചു വി​ടാ​നു​ള്ള കാ​ര​ണം കാ​ണി​യ്ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഹി​യ​റിം​ഗ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​കും പി​രി​ച്ചു വി​ട​ൽ ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​ക. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ് ജ​യ സ​ന​ൽ.

അ​യി​രൂ​ർ സ്റ്റേ​ഷ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രി​ക്കെയായിരുന്നു സംഭവം. പോ​ക്സോ കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്തേ​യ്ക്കു ക​ട​ന്നി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് വി​ദേ​ശ​ത്തു നി​ന്നു വ​രു​ത്തി കേ​സി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ, 50,000 രൂ​പ ഇ​യാ​ൾ കൈ​ക്കൂ​ലി ഇ​ന​ത്തി​ൽ സി​ഐ​യ്ക്കു ന​ൽ​കി. രാ​ത്രി​യി​ൽ താ​മ​സ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി സ്വ​വ​ർ​ഗ ലൈം​ഗി​ക​ത​യ്ക്കു വി​ധേ​യ​നാ​ക്കി​യ​താ​യാ​ണു പ​രാ​തി. അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ്ര​തി​യെ പോ​ക്സോ കേ​സി​ൽ സി​ഐ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

തു​ട​ർ​ന്നാ​ണ് പോ​ക്സോ കേ​സി​ലെ പ്ര​തി സി​ഐ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച റൂ​റ​ൽ എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<