എം​ബ​സി​ക്ക് തൊട്ടരികിൽ വീ‌​ട്; സു​ഡാ​നി​ൽ പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ച് ബ്രി​ട്ടീ​ഷ് പൗ​ര​ന്‍റെ ഭാ​ര്യ
എം​ബ​സി​ക്ക് തൊട്ടരികിൽ വീ‌​ട്; സു​ഡാ​നി​ൽ പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ച് ബ്രി​ട്ടീ​ഷ് പൗ​ര​ന്‍റെ ഭാ​ര്യ
Friday, May 26, 2023 8:27 PM IST
ഖാ​ർ​ത്തും: സു​ഡാ​നി​ലെ ബ്രി​ട്ടി​ഷ് എം​ബ​സി​ക്ക് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ബ്രി​ട്ടി​ഷ് പൗ​ര​ന്‍റെ ഭാ​ര്യ സ​ഹാ​യ​മൊ​ന്നും ല​ഭി​ക്കാ​തെ പ​ട്ടി​ണി മൂ​ലം മ​രി​ച്ചു. ഖാ​ർ​ത്തു​മി​ൽ നി​ന്ന് ബ്രി​ട്ട​ണി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​റ​ങ്ങി​യ ഭ​ർ​ത്താ​വ് വെ​ടി​യേ​റ്റ് വീ​ണ​തോ​ടെ​യാ​ണ് 80-കാ​രി​യാ​യ ഭാ​ര്യ​ക്ക് ഈ ​ദു​ർ​വി​ധി സം​ഭ​വി​ച്ച​ത്.

ല​ണ്ട​നി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന അ​ബ്ദു​ള്ള ഷോ​ൽ​ഗാ​മി(85)​യു​ടെ ‌ഭാ​ര്യ അ​ല​വേ​യ റി​ഷ്‌​വാ​നാ​ണ് മ​രി​ച്ച​ത്.

എം​ബ​സി​ക്ക് തൊ​ട്ട​ടു​ത്ത് വ​സി​ക്കു​ന്ന ഷോ​ൽ​ഗാ​മി, ത​ന്നെ​യും കു​ടും​ബ​ത്തെ​യും ബ്രി​ട്ട​ണി​ൽ എ​ത്താ​നാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​രോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ യു​ദ്ധ​മേ​ഖ​ല​യി​ൽ കൂ​ടി 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​മാ​ന​ത്തി​ൽ ക​യ​റാ​നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത്.


ദി​വ​സ​ങ്ങ​ൾ കാ​ത്തി​രു​ന്ന ശേ​ഷ​വും സ​ഹാ​യം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​രു​ടെ അ​ടു​ത്തേ​ക്ക് ഷോ​ൽ​ഗാ​മി യാ​ത്ര തി​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് വെ​ടി​യേ​റ്റ​ത്. ഷോ​ൽ​ഗാ​മി തി​രി​ച്ചെ​ത്താ​തി​രു​ന്ന​തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ റി​ഷ്‌​വാ​ൻ ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷോ​ൽ​ഗാ​മി​യെ ഡോ​ക്ട​റാ​യ മ​ക​ൻ അ​ന​സ്തേ​ഷ്യ ഉ​പ​യോ​ഗി​ക്കാ​തെ, പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഷോ​ൽ​ഗാ​മി നി​ല​വി​ൽ ഈ​ജി​പ്തി​ൽ ചി​കി​ത്സയിലാണ്.

സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ടെ അ​റു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് സു​ഡാ​നി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<