സമരം തടയാൻ ശ്രമം നടക്കുന്നതായി ഗുസ്തി താരങ്ങൾ
Saturday, May 27, 2023 11:01 PM IST
ന്യൂഡൽഹി: പാർലമെന്റ് വളയൽ സമരത്തിന് എത്തുന്നവരെ പോലീസ് തടയുന്നു എന്ന് ഗുസ്തി താരങ്ങൾ. അംബാലയിൽ വനിതകളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ ഞായറാഴ്ച പാർലമെന്റ് വളയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിനാണ് നീക്കം
എല്ലാ ശ്രമങ്ങളും ഉപയോഗിച്ച് സമരത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. സത്യത്തിന് വേണ്ടിയാണ് സമരം നടത്തുന്നത്. ബ്രിജ് ഭൂഷണെ സർക്കാർ സംരക്ഷിക്കുന്നു. എന്ത് വന്നാലും മഹാ പഞ്ചായത്തിൽനിന്ന് പിന്നോട്ടില്ല. സമരം തടയാൻ പല രീതിയിൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നു എന്നും ഗുസ്തി താരങ്ങൾ പ്രതികരിച്ചു.
അതേസമയം ബ്രിജ് ഭൂഷണനെതിരായ പരാതി ഗുരുതരമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു.