ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ക​ൽ​പ്പ​റ്റ​യി​ലെ ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന; പൂട്ടിച്ചു
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ക​ൽ​പ്പ​റ്റ​യി​ലെ ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന; പൂട്ടിച്ചു
Monday, May 29, 2023 2:14 PM IST
വ​യ​നാ​ട്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ക​ൽ​പ്പ​റ്റി​യി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ക​ൽ​പ്പ​റ്റ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ​ല്ല ഹോ​ട്ട​ലി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാം​സം ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഹോ​ട്ട​ൽ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി.


ക​ഴി​ഞ്ഞ ദി​വ​സം ഹോ​ട്ട​ലി​ൽ നി​ന്നും അ​ൽ​ഫാം മ​ന്തി ക​ഴി​ഞ്ഞ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള 15 അം​ഗ സം​ഘ​ത്തി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട സം​ഘം ചി​കി​ത്സ തേ​ടി.

പി​ന്നാ​ലെ ഹോ​ട്ട​ലി​നെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<