മ​ണി​പ്പൂ​രി​ല്‍ അ​ക്ര​മി​കളുടെ കൈവശം ചൈ​നീ​സ് ആ​യു​ധം ക​ണ്ടെ​ത്തി; മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍
മ​ണി​പ്പൂ​രി​ല്‍ അ​ക്ര​മി​കളുടെ കൈവശം ചൈ​നീ​സ് ആ​യു​ധം ക​ണ്ടെ​ത്തി; മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍
Monday, May 29, 2023 3:57 PM IST
ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ നി​ന്ന് ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇം​ഫാ​ലി​ല്‍​നി​ന്ന് സൈ​ന്യം പി​ടി​കൂ​ടി​യ മൂ​ന്ന് അ​ക്ര​മി​ക​ളി​ല്‍ നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ള്‍ പിടിച്ചെടുത്തത്.

സം​ഘ​ര്‍​ഷ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അ​ക്ര​മി​ക​ള്‍ അ​ഗ്‌​നി​ക്കി​ര​യാ​ക്കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗ് അ​റി​യി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തും. മൂ​ന്ന് ദി​വ​സം സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന അ​മി​ത് ഷാ, ​കു​കി മെ​യ്‌​തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<