ബസിൽനിന്നും ചാടിയിറങ്ങവെ താഴെവീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി
Monday, May 29, 2023 5:43 PM IST
തിരുവനന്തപുരം: സ്വകാര്യ ബസിൽനിന്നും ചാടിയിറങ്ങവെ താഴെവീണ യുവാവിന്റെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. തട്ടത്തുമല മറവക്കുഴി സ്വദേശി ഷിജുവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിളിമാനൂർ ജംഗ്ഷനിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിലേയ്ക്ക് വന്ന ബസിൽനിന്നു യുവാവ് ചാടിയിറങ്ങിയപ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.