പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; പരാതിക്കാരൻ മരിച്ച നിലയിൽ
പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; പരാതിക്കാരൻ മരിച്ച നിലയിൽ
Tuesday, May 30, 2023 2:59 PM IST
സ്വന്തം ലേഖകൻ
കൽപ്പറ്റ: വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ പരാതിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപവാസിയുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവിൽ പലിശ സഹിതം 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്.


എന്നാല്‍ 80000 രൂപ മാത്രമാണ് താന്‍ വായ്പ എടുത്തതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണ സമിതി ബാക്കി പണം തന്‍റെ പേരില്‍ തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്‍റെ പരാതി.

ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയിലാണ് രാജേന്ദ്രനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<