പു​ല്‍​പ്പ​ള്ളി ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍
പു​ല്‍​പ്പ​ള്ളി ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍
Wednesday, May 31, 2023 3:00 PM IST
വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇ​യാ​ള്‍.

പു​ല്‍​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​ബ്ര​ഹാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി ര​മാ ദേ​വി​യും പോലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് അ​ബ്ര​ഹാ​മി​നെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍ കേ​ള​ക്ക​വ​ല ചെ​മ്പ​ക​മൂ​ല കി​ഴ​ക്കേ ഇ​ടി​ക്ക​ലാ​ത്ത് രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ (60) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്.

അ​ബ്ര​ഹാം ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ 2016 -17ല്‍ 70 ​സെ​ന്‍റ് ഈ​ട് ന​ല്‍​കി രാ​ജേ​ന്ദ്ര​ന്‍ 70,000 രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ 2019ല്‍ ​ബാ​ങ്കി​ല്‍ നി​ന്ന് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചു. 24,30,000 രൂ​പ വാ​യ്പ​യു​ണ്ടെ​ന്നാ​യി​രു​ന്നു നോ​ട്ടി​സി​ല്‍.


ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം രാ​ജേ​ന്ദ്ര​ന്‍ അ​റി​യു​ന്ന​ത്. പി​ന്നീ​ടി​ത് പ​ലി​ശ ഉ​ള്‍​പ്പെ​ടെ 46 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​യി മാറി. ഇ​തോ​ടെ അ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ സ​മി​തി ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്ന് കാ​ണി​ച്ച് രാ​ജേ​ന്ദ്ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഹൈ​ക്കോ​ട​തി​യി​ല​ട​ക്കം കേ​സ് നീ​ണ്ട​തി​നാ​ല്‍ ബാ​ങ്കി​ല്‍ പ​ണ​യം വെ​ച്ച ഭൂ​മി വി​ല്‍​ക്കാ​ന്‍ രാ​ജേ​ന്ദ്ര​നാ​യി​ല്ല. പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം രാ​ജേ​ന്ദ്ര​ന്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<